സുൽത്താൻ ബത്തേരി: റോഡിലൂടെ നടന്നു വരുകയായിരുന്ന യുവാവില്‍ നിന്ന് അതിമാരക മയക്കുമരുന്ന് പിടിച്ചെടുത്തു. ശനിയാഴ്ച മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തവേ റോഡിലൂടെ നടന്നു വരുകയായിരുന്ന യുവാവില്‍ നിന്നാണ് 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തത്. കൃഷ്ണഗിരി കുമ്പളേരി, കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22)നെയാണ് ജില്ല പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നുവരുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ട് പരിഭ്രമിച്ച് തിരിഞ്ഞു നടന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് പിറകെ പോയി പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എസ്.ഐ കെ.വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ അനസ്, സി.പി.ഒമാരായ ബി.എസ്. വരുണ്‍, ഫൗസിയ, സുരേന്ദ്രന്, ഷെമില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.