സുൽത്താൻ ബത്തേരി: റഹീം മെമ്മോറിയൽ വൺവേ റോഡിലെ കൾവെർട്ട് നിർമാണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക്. വൺവേ റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചതാണ് പ്രശ്നമായിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ആഴ്ചകൾ കഴിയാതെ നിർമാണം പൂർത്തിയാകില്ല.
ഗാന്ധി ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാസങ്ങൾക്കു മുമ്പ് കൾവെർട്ട്, ഓവുചാല്‍ നിർമാണങ്ങൾ തുടങ്ങിയത്. ഓരോ ഭാഗങ്ങളായിട്ടാണ് പൊളിക്കുന്നത്. തൊഴിലാളികളും കുറവാണ്. ഇതാണ് നിർമാണം നീളാൻ കാരണം. റോഡിന്റെ പ്രവേശന കവാടത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.
ഇതിനോടനുബന്ധിച്ച് ചുള്ളിയോട് റോഡിലേക്ക് ഓവുചാൽ നിർമിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ മഴ തുടങ്ങിയതോടെ ഗാന്ധി ജങ്ഷനിലേക്ക് വെള്ളത്തിന്റെ വലിയ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.
ഇത് നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.നിലവിൽ, കൽപറ്റ ഭാഗങ്ങളിലേക്കുള്ള ബസുകളൊന്നും സ്റ്റാൻഡിൽ കയറാതെ നേരെ ട്രാഫിക്ക് ജങ്ഷൻ വഴി പോവുകയാണ്. ഇവിടെ നടപ്പാതയിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. വലിയ തിരക്കാണിവിടെ ഉണ്ടാകുന്നത്. ട്രാഫിക് ജങ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസുകാരെ നിയമിക്കേണ്ടത് അത്യാവശ്യമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.