സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ മാനിനെ കുരുക്ക് വെച്ച് പിടികൂടിയ ആൾ അറസ്റ്റിൽ. ചീയമ്പം 73 കോളനിയിലെ ബാലൻ (60) ആണ് അറസ്റ്റിലായത്. പുള്ളിമാന്റെ ജഡവും പിടികൂടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കുറിച്യാട് റെയിഞ്ചിൽ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകിട്ടാണ് സംഭവം.
വന പരിശോധനക്കിടെയാണ് സംശയാസ്പദമായ നിലയിൽ ബാലനെ വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുരുക്ക് വെച്ച് പിടികൂടിയ മാനിന്റെ ജഡം സമീപത്ത് നിന്ന് കണ്ടെത്തിയത്. ബാലനൊപ്പമുള്ളവർക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. നിജേഷിൻ്റെ നേതൃത്വത്തിൽ എസ്. എഫ്. ഒമാരായ ഇ. ജി പ്രശാന്തൻ, എ. വി ഗോവിന്ദൻ, കെ. സി രമണി, ബി.എഫ്.ഒമാരായ എം. എസ് അഭിജിത്ത്, വി. പി അജിത്, ബി. സൗമ്യ, രശ്മി മോൾ, പി. രഞ്ജിത്ത്, ഡ്രൈവർ എം. ബാബു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.