സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയയാളെ സുൽത്താൻ ബത്തേരി അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. ചീരാൻ കുന്നക്കാട്ടിൽ ഇബ്രാഹിമിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽനിന്ന് കൈവിട്ട് തലകീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു. ലാഡർ ഉപയോഗിച്ച് മുകളിൽ കയറിയ അഗ്നിരക്ഷസേനാംഗങ്ങൾ ഇബ്രാഹിമിനെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി തൂങ്ങിക്കിടന്നതിനാൽ ചെറിയ പരിക്കുകൾ പറ്റിയിരുന്നു.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ വി. ഹമീദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.വി. ഷാജി, ബിനോയ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ നിബിൽദാസ്, സതീഷ്, ഗോപിനാഥൻ, സതീഷ്, പി.സി. ചാണ്ടി ജയ്ഷൽ, സൈനുൽ ആബിദ്, നാട്ടുകാരനായ സുധീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.