സുൽത്താൻ ബത്തേരി: നഗരത്തിൽ തെരുവുനായ്ക്കളുടെ എണ്ണം കൂടിയത് 'ക്ലീൻ സിറ്റി'യെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപം. ബസ്സ്റ്റാൻഡുകളിലും അസംപ്ഷൻ ജങ്ഷനിലെ മാർക്കറ്റ് പരിസരത്തും ചുങ്കത്തും കോട്ടക്കുന്നിലും തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. കോട്ടക്കുന്ന്-കോളജ് റോഡിൽ പകലും നായ്ക്കൂട്ടങ്ങളുണ്ട്. 50 ഓളം എണ്ണം ഈ ഭാഗത്തുതന്നെയുണ്ടാവും. ഫയർലാൻഡ് ആശുപത്രി റോഡിലും നായ്ക്കളെത്തുന്നു. ഏതാനും ദിവസം മുമ്പ് പഴയ ബസ്സ്റ്റാൻഡിനടുത്തുവെച്ചും കല്ലുവയൽ റോഡിലും രണ്ടുപേർക്ക് നായുടെ കടിയേറ്റു. മുമ്പ് കോട്ടക്കുന്നിലും നായ്ക്കൂട്ടത്തിെൻറ അക്രമണമുണ്ടായി.
കോവിഡ് തുടക്കത്തിൽ നായ്ക്കളെയൊക്കെ വന്ധ്യംകരണം ചെയ്ത് പെരുകുന്നത് നിയന്ത്രിക്കുമെന്ന് അന്നത്തെ നഗരസഭ ഭരണനേതൃത്വം പറഞ്ഞിരുന്നു. ഒന്നുമുണ്ടായില്ല. നായ്ക്കൾക്കായി പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കി എല്ലാത്തിനെയും അങ്ങോട്ടു മാറ്റിയാലും നഗരത്തിലെത്തുന്ന ജനത്തിന് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.