സുൽത്താൻ ബത്തേരി: കോവിഡ് വ്യാപനം കണക്കിലെടുത്ത് സുൽത്താൻ ബത്തേരി നഗരസഭ വെള്ളിയാഴ്ച മുതൽ പൂർണമായി അടച്ചിടും.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മേയ് ഒമ്പതുവരെ 10 ദിവസത്തേക്കാണ് അടച്ചിടുന്നത്.
ഏതാനും ദിവസങ്ങളിലായി നഗരസഭ പരിധിയിൽ മാത്രം 600ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പലചരക്ക്, പച്ചക്കറി കടകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറക്കും. തുറക്കുന്ന കടകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കില്ല.
ഹോട്ടൽ, ബേക്കറി എന്നിവയിൽ പാർസൽ മാത്രം. ടാക്സി വാഹനങ്ങൾക്ക് ടൗണിൽ പാർക്ക് ചെയ്യാനാവില്ല. നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള പ്രത്യേക പ്രചാരണ പരിപാടികൾ വ്യാഴാഴ്ച നടത്തുമെന്ന് ചെയർമാൻ ടി.കെ. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.