സുൽത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ എടക്കാട് കൂട് വെച്ച് കടുവക്കായി കാത്തിരിപ്പ്. കടുവ കൂടിന് അടുത്തെത്തിയെങ്കിലും അകത്തു കയറാൻ തയാറായില്ല. കഴിഞ്ഞ ദിവസം കടുവ കടിച്ചു കൊന്ന പശുവിന്റെ ജഡാവശിഷ്ടമാണ് കൂട്ടിൽ ഇരയായി വെച്ചിട്ടുള്ളത്.
എടക്കാട് ഭാഗത്ത് കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ തോട്ടങ്ങളിലൂടെയാണ് കടുവ സഞ്ചരിക്കുന്നത്. വലിയ രീതിയിൽ ഓടാനോ മറ്റ് ശൗര്യ പ്രകടനത്തിനോ ശ്രമിക്കുന്നില്ല. അതിനാൽ ശാരീരിക അവശതകൾ അനുഭവിക്കുന്നതായിട്ടാണ് സൂചന. അതേസമയം, കടുവയെ മയക്കു വെടി വെച്ച് പിടികൂടണമെന്ന ആവശ്യവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യത്തിൽ വിവിധ പ്രദേശങ്ങളിൽ ജനം പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമാണുള്ളത്.
പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മാന്തടം ഭാഗത്ത് കണ്ട കടുവയെ തിരിച്ചറിഞ്ഞു തോൽപ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആൺ കടുവയാണ്. ശനിയാഴ്ച കൂടുവെച്ചതിന്റെ പരിസരത്ത് തന്നെ കടുവയുടെ സാന്നിധ്യമുണ്ട്. വനംവകുപ്പ് രാത്രികാല പട്രോളിങ്ങും പകൽ പട്രോളിങ്ങും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.