സുൽത്താൻ ബത്തേരി: മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന മോഷണത്തിൽ അന്വേഷണം മറ്റ് ജില്ലകളിലേക്കും. മോഷ്ടാവിനെക്കുറിച്ച് സുൽത്താൻ ബത്തേരി പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
മോഷണത്തിൽ ഏതാനും തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിരുന്നു. കോടതി സമുച്ചയത്തിലെ പ്രോപ്പർട്ടി റൂമാണ് മോഷ്ടാവ് കുത്തിത്തുറന്നത്. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലം അരിച്ചു പെറുക്കി. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ഏതാനും കവറുകൾ കെട്ടിടത്തിനുപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കേണിച്ചിറ, പുൽപള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലെ കേസുളാണ് കോടതി രണ്ടിൽ കൈകാര്യം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.