പി​ടി​യി​ലാ​യ യു​വാ​വും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് മു​ത്ത​ങ്ങ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പെ​രു​മു​ഖം ക​ല്ലം​പാ​റ പാ​ണാ​ർ​ക​ണ്ടി കെ.​പി. അ​ബി​ൻ (21) ആ​ണ് 1.030 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. മൈ​സൂ​ർ - കോ​ഴി​ക്കോ​ട് കേ​ര​ള ആ​ർ.​ടി.​സി ബ​സ്സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. പ്ര​തി​യെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ന് കൈ​മാ​റി.

10 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ക​ഞ്ചാ​വു ക​ട​ത്തു സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​എം. മ​നോ​ജ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Youth caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.