വൈത്തിരി: ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിലേക്കുള്ള റോഡ് പൊളിഞ്ഞിട്ട് മാസങ്ങളായെങ്കിലും തിരിഞ്ഞുനോക്കാതെ അധികൃതർ.
തടാകത്തിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളാണ് തകർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൂക്കോട് തടാകം. വിനോദ സഞ്ചാരികൾ ആദ്യം എത്തുന്നതും പൂക്കോട് തടാകത്തിലാണ്. ദിനേന ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള പൂക്കോട് തടാകം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ്. റോഡുകൾ പി.ഡബ്ല്യു.ഡി ആണ് നിർമിച്ചതെങ്കിലും ഇതിന്റ അറ്റകുറ്റപ്പണികളും മറ്റും വൈത്തിരി പഞ്ചായത്തിന്റെ ബാധ്യതയാണ്. എന്നാൽ, ഡി.ടി.പി.സി റോഡുകൾ നന്നാകണമെന്ന നിലപാടിലാണ് പഞ്ചായത്ത്. തളിപ്പുഴ നിന്നും തടാകം വരെയുള്ള ഭാഗത്താണ് റോഡുകൾ കൂടുതൽ ദുഷ്കരമായിട്ടുള്ളത്. തടാകത്തിൽനിന്നും പാർക്കിങ് ഏരിയ വരെയും റോഡുകൾ ശോചനീയാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.