വൈത്തിരി: ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിലൊന്നായ വൈത്തിരി പൊലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയാവുന്നു. എസ്.ഐ ഇല്ലാതായിട്ട് മാസങ്ങളായി. അപകടത്തിൽപെട്ട ബൈക്ക് കളവുപോയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന എസ്.ഐയെ തിരിച്ചെടുത്തപ്പോൾ തലപ്പുഴ സ്റ്റേഷനിലാണ് നിയമനം ലഭിച്ചത്. പകരം ഇതുവരെ എസ്.ഐയെ നിയമിച്ചിട്ടില്ല. ഇതിനിടെ സ്റ്റേഷന്റെ പൂർണ ചാർജുള്ള സി.ഐ മെഡിക്കൽ ലീവിൽ പോയതോടെ സ്റ്റേഷൻ ചുമതല രണ്ടു ഗ്രേഡ് എസ്.ഐമാരിൽ ഒതുങ്ങുകയാണ്. ഇവർക്കാണെങ്കിൽ പിടിപ്പത് പണിയും. എല്ലായിടത്തും ഓടിയെത്താൻ കഴിയാതെ പോകുന്നതും ആളില്ലാത്തതുകൊണ്ടാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വൈത്തിരി പൊലീസ് സ്റ്റേഷനിലായിരുന്നു. ജില്ലയിലെ റിസോർട്ട് ടൂറിസം കൂടുതലുള്ളതും വൈത്തിരിയിലാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് വ്യാപനത്തിന് തടയിടാനാവാത്തത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. ജില്ലയിൽ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് വൈത്തിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.