തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന് ഏകോപനമില്ലെന്ന സെൻകുമാറിെൻറ നിരീക്ഷണം ഗൗരവമുള്ളതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട് പക്ഷപാതിത്വമില്ലാതെ അന്വേഷണം പൂർത്തിയാക്കുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിലെ അഴിമതിയും ക്രിമിനൽവൽക്കരണവും വെച്ചുപ്പൊറുപ്പിക്കില്ല. ചില പഠനങ്ങൾ പൊലീസിൽ അഴിമതിയുണ്ടെന്ന് പറയുന്നു. ഇക്കാര്യം അന്വേഷിക്കുമെന്നും ബെഹ്റ പഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലടക്കം നിർണായകമായ സർക്കുലർ പുറത്തിറക്കിയതിന് ശേഷമാണ് സെൻകുമാർ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ബെഹ്റ വീണ്ടും കേരള പൊലീസിെൻറ തലപ്പത്തെത്തുേമ്പാൾ എന്ത് നിലപാടാണ് ഇൗ കേസിൽ സ്വീകരിക്കുകയെന്നത് നിർണായകമാണ്. പുതുവെപ്പ് ഉൾപ്പടെയുള്ള ജനകീയ സമരങ്ങളോട് പൊലീസ് സ്വീകരിച്ച നിലപാടിനെതിരെ വിമർശനമുയർന്നിരുന്നു. ഇൗ വിഷയങ്ങളിലെല്ലാം ഒരു നയമാറ്റം ഉണ്ടാവുമോ എന്നും കേരളം ഉറ്റുനോക്കുന്നുണ്ട്.
നേരത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സെൻകുമാർ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായി വിധി നേടി എത്തിയതോടെയാണ് ബെഹ്റക്ക് സ്ഥാനം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.