പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം നിഷേധിച്ച് ബെഹ്റ

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ ​വേണുഗോപാൽ ​ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെയുയർന്ന വിവാദത്തിൽ പ്രതികരിച്ച് മുൻ ഡി.ജി.പിയും കെ.എം.ആർ.എൽ എം.ഡിയുമായ ലോക്നാഥ് ബെഹ്റ. പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ബെഹ്റയാണ് ഇടനിലക്കാരൻ എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ​ആരോപണം.

എന്നാൽ ആരോപണം അടിസ്ഥാന രഹിതവും വസ്തുതവിരുദ്ധവുമാണെന്ന് ബെഹ്റ പ്രതികരിച്ചു. ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.​'-എന്നാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബെഹ്റ പറഞ്ഞത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബി.ജെ.പി പരിപാടിക്ക് എത്തിച്ചത് താനാണെന്ന ആരോപണവും ബെഹ്റ തള്ളി.

ബെഹ്റക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പിന്നാലെ ​പത്മജയുടെ സഹോദരൻ കൂടിയായ കെ. മുരളീധരനും എത്തി. അതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബെഹ്റക്കെതിരെ ആഞ്ഞടിച്ചത്.

Tags:    
News Summary - loknath behera denied the allegation that he brought Padmaja to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.