തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമീഷൻ ചെയ്ർമാൻ വി.എസ് അച്യുതാനന്ദന്‍. ജി.എസ്.ടി. നടപ്പിലാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തന്നെ അട്ടിമറിക്കും എന്ന ഇടതുപക്ഷ വിമര്‍ശനം ശരിയായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവ്. ലോട്ടറി എന്ന പേരില്‍ ഇവര്‍ നടത്തുന്നത് നിയമപ്രകാരം നിര്‍വചിച്ചിട്ടുള്ള ലോട്ടറിയല്ല, മറിച്ച് സാധാരണ ജനങ്ങളെ കബളിപ്പിക്കാനുള്ള ലോട്ടറിയില്‍ പൊതിഞ്ഞ തട്ടിപ്പ് മാത്രമാണെന്നും വി.എസ് കൂട്ടിച്ചേർത്തു.
വിഷയത്തിൽ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനമാണ് വേണ്ടത്. നികുതി ഉയര്‍ത്തിയതുകൊണ്ട് ഇവരെ തടയാനാവില്ല. 2010ല്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ നിയമപരമായി നടത്തിയ മാറ്റങ്ങള്‍ കേന്ദ്ര നിയമത്തില്‍ത്തന്നെ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദവും കേരള സര്‍ക്കാര്‍ ചെലുത്തേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.