സ്​​കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം മു​ത​ൽ ഉ​ച്ച​ഭ​ക്ഷ​ണം

ചെ​റു​വ​ത്തൂ​ർ: സ്​​കൂ​ൾ തു​റ​ക്കു​ന്ന ന​വം​ബ​ർ ഒ​ന്നു​ മു​ത​ൽ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. പോ​ഷ​ക​സ​മൃ​ദ്ധ​വും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് വി​ള​മ്പേ​ണ്ട​ത്. ഇ​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

സ്​​കൂ​ൾ തു​റ​ക്കു​ന്ന ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്ച പ​രീ​ക്ഷ​ണ​ഘ​ട്ട​മാ​യ​തി​നാ​ൽ ഭ​ക്ഷ​ണം വി​ള​മ്പി​ല്ലെ​ന്ന നി​ർ​ദേ​ശ​മാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ വ​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ച്ച​വ​രെ മാ​ത്ര​മേ ക്ലാ​സു​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ. എ​ന്നാ​ൽ, സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്താ​ൻ നേ​രം​വൈ​കു​ന്ന കു​ട്ടി​ക​ൾ ധാ​രാ​ള​മു​ണ്ടെ​ന്ന​തും, അ​വ​രു​ടെ അ​ന്നം മു​ട​ങ്ങു​മെ​ന്നു​മു​ള്ള തി​രി​ച്ച​റി​വി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു​ മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കും. അ​രി, പ​യ​റു​വ​ർ​ഗം, എ​ണ്ണ, കൊ​ഴു​പ്പ്, തേ​ങ്ങ എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് വി​ള​മ്പു​ക. ഇ​തി​നാ​യി ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും രൂ​പ​വ​ത്​​ക​രി​ക്ക​ണം. 28നു​ള്ളി​ൽ യോ​ഗം ചേ​ർ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം.

എ​സ്.​എം.​സി, പി.​ടി.​എ, എം.​പി.​ടി.​എ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യം ഉ​റ​പ്പാ​ക്കി വേ​ണം ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പാ​ൻ. ഓ​രോ മാ​സ​വും വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​‍െൻറ മെ​നു മാ​സാ​രം​ഭ​ത്തി​ൽ​ത​ന്നെ ത​യാ​റാ​ക്ക​ണം. ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, ക​ട​ല, ഗ്രീ​ൻ​പീ​സ്, മു​തി​ര തു​ട​ങ്ങി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വ​ള​ർ​ച്ച​ക്ക് പ്ര​യോ​ജ​ന​മേ​കു​ന്ന വി​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മു​ട്ട, പാ​ൽ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - Lunch from the opening day of school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.