കോഴിക്കോട്: ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയോടുള്ള നീതിനിഷേധവും കേസിെൻറ സ്തംഭനാവസ്ഥയും ബോധ്യപ്പെടുത്താൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ സർവകക്ഷി സംഘം സന്ദർശിക്കുമെന്ന് ഉപാധ്യക്ഷൻ പൂന്തുറ സിറാജ് പറഞ്ഞു.
നിലവിൽ മഅ്ദനിക്കെതിരെയുള്ള കേസിെൻറ വിചാരണ പൂർണമായും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷമായി ബംഗളൂരുവിൽ കഴിയുന്ന അദ്ദേഹത്തിെൻറ മോചനം അനിശ്ചിതാവസ്ഥയിലാണ്. നഗരം വിട്ട് പുറത്തുപോയി വിദഗ്ധ ചികിത്സ തേടാനോ രോഗബാധിതരായ മാതാപിതാക്കളെ സന്ദർശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം.
മഅ്ദനിയെ ആരോഗ്യപരമായി തകർത്ത് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മനുഷ്യാവകാശ-സാമുദായിക രംഗത്തെ പ്രമുഖർ എച്ച്.ഡി. കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി പരമേശ്വരപ്പയെയും സന്ദർശിക്കുന്നത്.
നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പൂന്തുറ സിറാജ് പറഞ്ഞു. ജന. സെക്രട്ടറി നിസാർ മേത്തർ, സെക്രട്ടറി തിക്കോടി നൗഷാദ്, ജില്ല പ്രസിഡൻറ് അഷ്റഫ് മാത്തോട്ടം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.