തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിെൻറ മരണത്തിന് ഇടയാക്കിയത് തലക്കേറ്റ അടിതന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ അമ്പതോളം മുറിവുകളുള്ളതായും ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണ കാരണമായിട്ടുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 24ന് നടന്ന പോസ്റ്റ്മോർട്ടത്തിെൻറ പൂർണ വിവരങ്ങൾ ശനിയാഴ്ച പൊലീസിന് കൈമാറി. മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. ബലറാമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മധുവിനെ പോസ്റ്റ്മോർട്ടം നടത്തിയത്.
ശരീരത്തിൽ അമ്പതോളം മുറിവുകളുണ്ട്. ഇതിൽ പഴയതുമുണ്ട്. കാട്ടിലൂടെയുള്ള യാത്രക്കിടയിൽ മരക്കൊമ്പ് കൊണ്ട് മുറിവേറ്റതുമുണ്ട്. തലയുടെ പിറകിലേറ്റ ആഴത്തിലുള്ള മുറിവ് അടിയേറ്റ് സംഭവിച്ചിട്ടുള്ളതാണ്. വീഴ്ചയിൽ സംഭവിക്കാവുന്ന മുറിവല്ല. ഇതോടൊപ്പം ശക്തിയായി തല കുലുക്കിയതിനെ തുടർന്നുള്ള ഇളക്കവും സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 21നാണ് മോഷ്ടാവെന്ന് പറഞ്ഞ് മധുവിനെ കാട്ടിൽ കയറി സംഘം കൈകൾ കെട്ടിയിട്ട് മർദിച്ച് അവശനാക്കിയത്. പൊലീസ് ജീപ്പിൽ കയറ്റി അൽപം പിന്നിടും മുമ്പേ ഛർദിച്ച് ജീപ്പിൽവെച്ച് തന്നെ മരിക്കുകയായിരുന്നു.
പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
മണ്ണാർക്കാട്: ആൾക്കൂട്ട ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ റിമാൻഡിലുള്ള 11 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്.സി/എസ്.ടി സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്കാണ് പൊലീസിന് കൈമാറിയത്. കേസിൽ 16 പ്രതികളാണുള്ളത്.
മേച്ചേരിയിൽ ഹുസൈൻ (50), കിളയിൽ മരക്കാർ (33), പൊതുവച്ചോല ഷംസുദ്ദീൻ (34), താഴുശ്ശേരി രാധാകൃഷ്ണൻ (34), പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), പടിഞ്ഞാറെപള്ള കുരിക്കൾ സിദ്ദീഖ് (38), തൊട്ടിയിൽ ഉബൈദ് (25), വിരുത്തിയിൽ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോൻ (44), പുത്തൻപുരക്കൽ സജീവ് (30), മുരിക്കട സതീഷ് (39) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.