മധു വധക്കേസ്: പത്തിന്​ ഹാജരാകാൻ പ്രതികൾക്ക്​ നോട്ടീസ്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഫെബ്രുവരി പത്തിന്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധുവാണ് അഗളി ഡിവൈ.എസ്.പി മുരളീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് അയച്ചത്. ഫെബ്രുവരി പത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാൻ സാധ്യതയുണ്ടെന്ന് ഡിവൈ.എസ്.പി കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു.

മാർച്ച്‌ 26നാണ് വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസം വിവാദമായിരുന്നു. കഴിഞ്ഞദിവസം പ്രോസിക്യൂട്ടർമാരായി നിയമിക്കാൻ താൽപര്യമുള്ളവരുടെ പേരുകൾ മധുവിന്റെ അമ്മ സ്പെഷൽ കോടതിയിൽ നൽകിയിരുന്നു. കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കേസ് പത്തിന് തന്നെ പരിഗണിക്കുന്നത്​.

Tags:    
News Summary - Madhu murder case: Notice to the accused to appear before court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.