അരീക്കോട്: ഫുട്ബാൾ ആരവത്താൽ മുഖരിതമായ തെരട്ടമ്മൽ മൈതാനത്ത് തടിച്ചുകൂടിയ കാൽപന്ത് പ്രേമികെള സാക്ഷിയാക്കി മുൻകാല ഫുട്ബാൾ താരം കെ. മെഹബൂബിന് ‘അക്ഷരവീട്’ സമർപ്പിച്ചു. നാട് മുഴുവൻ ഒഴുകിയെത്തിയ ചടങ്ങിലാണ് മാധ്യമം, യു.എ.ഇ എക്സ്ചേഞ്ച്-എം.എൻ.സി ഗ്രൂപ്, താരസംഘടനയായ അമ്മ, ഹാബിറ്റാറ്റ് ഗ്രൂപ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലെ ‘ഇൗ’ എന്ന വീട് മുൻ കേരള പൊലീസ് താരം കൂടിയായ മെഹബൂബിന് സമർപ്പിച്ചത്. മലയാള അക്ഷരമാല ക്രമത്തിൽ 51 വീടുകൾ ആദരസമ്മാനമായി സമർപ്പിക്കുന്ന പദ്ധതിയാണ് അക്ഷരവീട്.
ഇന്ത്യൻ ഫുട്ബാൾ താരങ്ങളുൾപ്പെടെ നിരവധി കായികതാരങ്ങൾ സംഗമിച്ച വേദിയിൽ തദ്ദേശഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ അക്ഷരവീട് സമർപ്പിച്ചു. പി.വി. അൻവർ എം.എൽ.എ മെഹബൂബിന് സ്നേഹാദരം നൽകി. അമ്മ പ്രതിനിധി സുരഭി ലക്ഷ്മി, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ എന്നിവർ സ്നേഹസന്ദേശം കൈമാറി. ഇന്ത്യൻതാരം അനസ് എടത്തൊടിക, െഎ.എസ്.എൽ താരം ആഷിഖ് കുരുണിയൻ എന്നിവരെ പി.വി. അൻവർ എം.എൽ.എ ആദരിച്ചു.
െഎ.എസ്.എൽ താരം എം.പി. സക്കീർ, സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷെരീഫ് എന്നിവരെ മുൻ ഇന്ത്യൻ ഫുട്ബാൾ താരവും പാണ്ടിക്കാട് ആർ.ആർ.ആർ.എഫ് കമാൻഡൻഡുമായ യു. ഷറഫലിയും സന്തോഷ് ട്രോഫി താരം വി.കെ. അഫ്ദലിനെ സൂപ്പർ അഷ്റഫും സംവിധായകൻ പ്രേജഷ് സെന്നിനെ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയെ കെ.കെ. മൊയ്തീൻ കോയയും ആദരിച്ചു.
സ്വാഗതസംഘം ചെയർമാനും ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ എൻ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, അംഗം വി. സുധാകരൻ, ഫുട്ബാൾ താരം ഹബീബുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി, അംഗം വി.പി. അബ്ദുറഉൗഫ്, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ കെ. അബ്ദുൽ കരീം, സുനിൽ ബാബു (യു.എ.ഇ എക്സ്ചേഞ്ച്), മുഹമ്മദ് ഹാഷിം (ഹാബിറ്റാറ്റ് ഗ്രൂപ്), സ്വാഗതസംഘം ഭാരവാഹികളായ എൻ.കെ. യൂസുഫ്, കെ.ടി. അബൂട്ടി എന്നിവർ സംബന്ധിച്ചു.
പി.കെ. ബഷീർ എം.എൽ.എയുടെ സേന്ദശം വായിച്ചു. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതവും ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു. പത്തനാപുരം പള്ളിപ്പടിയിൽനിന്ന് വാദ്യഘോഷ േമളങ്ങളുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയോെടയായിരുന്നു തുടക്കം. സമർപ്പണ ചടങ്ങിന് ശേഷം അനസ് എടത്തൊടിക ഇലവനും മെഹ്ബൂബ് ഇലവനും തമ്മിൽ പ്രദർശന മത്സരവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.