തിരുവനന്തപുരം: സംസ്ഥാനത്തെ മദ്റസ അധ്യാപകരുടെ പെൻഷൻ അടുത്ത സാമ്പത്തികവർഷം മു തൽ 1500 രൂപയായി ഉയർത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ. ഓൺലൈനായി അംശാദായം അടയ്ക്കാൻ സംവി ധാനമൊരുക്കും. ഇതുസംബന്ധിച്ച് സി-ഡിറ്റ് പ്രൊപ്പോസൽ നൽകിയതായും 2019ലെ കേരള മദ്റസ അ ധ്യാപക ക്ഷേമനിധി ബില്ലിന്മേൽ നടന്ന ചർച്ചക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.
ബോർഡ് ആരംഭിച്ചപ്പോൾ 1701 പേരാണ് അംഗങ്ങളായത്. ഇപ്പോൾ 22,500 പേർ അംഗങ്ങളാണ്. ഈ വർഷം 50,000 പേരെക്കൂടി അംഗങ്ങളാക്കും. പെൻഷൻ പ്രായം 60 ആയി കുറയ്ക്കും. പെൻഷൻ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയുമായി നിജപ്പെടുത്തും. അഞ്ച് വർഷം കഴിഞ്ഞ് ഓരോ വർഷവും തുകയിൽ 10 ശതമാനം വർധനയുണ്ടാവും. നിലവിൽ 1000 രൂപയാണ് പെൻഷൻ.
ചെയർമാൻ സ്ഥാനത്തേക്ക് യോഗ്യതയുള്ള ആരെയും നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ജുഡീഷ്യൽ അധികാരമുള്ള ബോർഡുകളിലാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടാവുക. സർക്കാർ നോമിനേഷനായിരിക്കും അതിലുണ്ടാവുക. പാലോളി കമ്മിറ്റി നിർദേശങ്ങളിൽ 75 ശതമാനത്തോളം നടപ്പാക്കി. സംസ്ഥാനത്ത് 21,683 മദ്റസകളിലായി 2,04683 അധ്യാപകരുണ്ടെന്നാണ് കണക്ക്.
ന്യൂനപക്ഷ പോളിടെക്നിക് വിദ്യാർഥികൾക്കായി എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരിൽ 6,000 രൂപയുടെ സ്കോളർഷിപ് ഏർപ്പെടുത്തുെമന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത്, എൻ. ഷംസുദ്ദീൻ, പി. ഉബൈദുള്ള, കെ.വി. അബ്ദുൽ ഖാദർ, സി. മമ്മൂട്ടി, പി. മുഹമ്മദ് മുഹ്സിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.