ശബരിമല: മനസ്സിൽ ഭക്തിനിറച്ച് മലകയറിയെത്തിയവർക്ക് പുണ്യക്കാഴ്ചയായി മകരവ ിളക്ക് തിങ്കളാഴ്ച. വൈകീട്ട് അഞ്ചരയോടെ ശരംകുത്തി ആൽത്തറ മണ്ഡപത്തിൽനിന്ന് തിരുവ ാഭരണ ഘോഷയാത്രയെ വരവേൽക്കുന്നതോടെ സന്നിധാനത്ത് ചടങ്ങുകൾക്ക് തുടക്കമാകും. പതിനെട്ടാംപടി കയറിയെത്തുന്ന പേടകങ്ങൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, പി. വിജയകുമാർ എന്നിവർ ചേർന്ന് സോപാനത്തേക്ക് ആനയിക്കും.
തിരുനടയിലെത്തുന്ന പേടകങ്ങൾ തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങും. തുടർന്ന് നട അടച്ച് പ്രത്യേക പൂജകൾ നടക്കും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ വിഗ്രഹത്തിൽ ദീപാരാധന നടക്കവെ കിഴക്ക് മകരസംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരദീപവും തെളിയും. തുടർന്ന് 7.52ന് മകരസംക്രമ അഭിഷേകവും സംക്രമപൂജയും നടക്കും. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊടുത്തയക്കുന്ന നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകവും നടക്കും.
ഇതോടെ മകരവിളക്കിെൻറ പ്രധാന ചടങ്ങുകൾ പൂർത്തിയാകും. തിരുവാഭരണ ഘോഷയാത്രക്ക് സുഗമമായ വഴിയൊരുക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഘോഷയാത്ര സന്നിധാനത്ത് എത്തുംവരെ പമ്പയിൽനിന്ന് തീർഥാടകരെ കടത്തിവിടുന്നത് തടയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.