മകരവിളക്ക്​: സുഗമ തീർഥാടനം ഉറപ്പുവരുത്തണം – ഹൈകോടതി

കൊ​ച്ചി: മ​ക​ര​വി​ള​ക്കി​ന് ശ​ബ​രി​മ​ല​യി​ൽ സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ​മാ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ, വ​നം അ​ധി​കൃ​ത​ർ, ശ​ബ​രി​മ​ല ചീ​ഫ് പൊ​ലീ​സ് കോ​ഓ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ​ക്ക്​ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ നി​ർ​ദേ​ശം ന​ൽ​കി. മു​ന്നൊ​രു​ക്കം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം പാ​ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത പാ​ത​യാ​യ പെ​രി​യ പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വ​നം വ​കു​പ്പ് ന​ൽ​കി​യി​രു​ന്ന സ്പെ​ഷ​ൽ പാ​സ് (ഫെ​സി​ലി​റ്റേ​ഷ​ൻ കാ​ർ​ഡ്) നി​ർ​ത്തി​വെ​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Makaravilak: Smooth pilgrimage should be ensured – High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.