ശബരിമല: മകരവിളക്കിന് ദർശനാനുമതി 5000 തീർഥാടകർക്കുമാത്രം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർഥാടകരെയല്ലാതെ ആരെയും ഈ മാസം 14ന് മകരവിളക്കുദിവസം സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു വ്യക്തമാക്കി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ പർണശാല കെട്ടി കാത്തിരിക്കാനും അനുവദിക്കില്ല.
മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ച് പന്തളത്തുനിന്നുള്ള ഘോഷയാത്രയും നിയന്ത്രണങ്ങളോടെയാകും.
ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം സ്വീകരണപരിപടികൾക്കും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.