ശബരിമല: കടലിരമ്പം പോലെ കാനനമാകെ മുഴങ്ങിയ ശരണാരവം. കൊട്ടുംകുരവയുമായി രാജകീ യ പ്രൗഢിയോടെ പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണം. ദീപാരാധനയുടെ മണിനാദം മുഴ ങ്ങവെ പൊന്നമ്പലമേട്ടിൽ മിന്നിെത്തളിഞ്ഞ മകരവിളക്ക്. വട്ടമിട്ട് പറന്ന കൃഷ്ണപ്പ രുന്ത്. എല്ലാറ്റിനും സാക്ഷിയായി ചക്രവാളത്തിൽ ഉദിച്ചുയർന്ന മകരനക്ഷത്രം. പുണ്യനിമ ിഷങ്ങളുടെ ആനന്ദലഹരിയിലമർന്ന് സന്നിധാനം. സുകൃതദർശനനിർവൃതി നെഞ്ചേറ്റി ഭക്ത ലക്ഷങ്ങൾ മലയിറങ്ങി. വരുംവർഷം വീണ്ടുമെത്താനാകണമെന്ന പ്രാർഥനകളോടെ.
ദൈവിക അനുഭൂതിക്കുവേണ്ടി കാനനമേഖലകളിലാകെ ദിവസങ്ങളായി ആയിരങ്ങൾ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് നടയടച്ചതു മുതൽ സന്നിധാനത്ത് തമ്പടിച്ചവർ മകരവിളക്ക് കാണാനാകുന്ന ഇടങ്ങളിലെല്ലാം ചേക്കറി കാത്തിരുന്നു. തിരുവാഭരണത്തിെൻറ വരവറിയിച്ച് വെടിനാദങ്ങളും ചെണ്ടമേളങ്ങളും ഉയർന്നതോടെ പ്രദേശമാകെ ശരണം വിളികൾ മുഴങ്ങി.
ഇതോടെ ശബരിമലയാകെ ഭക്തിയുടെ പരകോടിയിലായി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ശ്രീകോവിലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ദീപാരാധന നടത്തുേമ്പാൾ വൈകീട്ട് 6.51നാണ് കിഴക്ക് മലയുടെ നെറുകയിൽ മകരജ്യോതി പ്രഭചൊരിഞ്ഞത്.
തുടർന്ന് നിമിഷങ്ങളുടെ ഇടവേളയിൽ മൂന്നു തവണകൂടി മിന്നിത്തെളിഞ്ഞു. മനംനിറഞ്ഞ കാഴ്ചകണ്ട നിർവൃതിയുമായി ഭക്തർ സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായി പ്രഭചൊരിഞ്ഞ അയ്യനെ വണങ്ങാൻ ഒഴുകി തുടങ്ങി.
പന്തളം കൊട്ടാരത്തിൽനിന്ന് തിരിച്ച തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ മലകയറി ശരംകുത്തിയിലെത്തി. ഇവിടെ നിന്ന് എക്സി. ഓഫിസർ വി.എസ്. രാജേന്ദ്രപ്രസാദിെൻറ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
ഘോഷയാത്ര പതിനെട്ടാംപടികയറി എത്തിയപ്പോൾ തിരുവാഭരണപേടകങ്ങൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി സുധീർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു ദീപാരാധന. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, അംഗങ്ങളായ എൻ. വിജയകുമാർ, കെ.എസ്. രവി, സ്പെഷൽ കമീഷണർ മനോജ് തുടങ്ങിയവരും ഘോഷയാത്രയെ സ്വീകരിക്കാൻ സന്നിധാനത്ത് കാത്തുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.