പാലക്കാട്: മലബാര്‍ സിമന്‍റ്സിലെ അഴിമതി കേസില്‍ പ്രതിപട്ടികയിലുള്ള ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കമ്പനിയിലെ വിതരണക്കാര്‍ക്ക് സിമന്‍റ് അനുവദിച്ചതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചത് മൂലം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായ കേസിലാണ് വിജിലന്‍സ് നടപടി. ഈ കേസിലെ ഒന്നാം പ്രതി മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറാണ്. രണ്ട് കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍. മുന്‍കൂര്‍ ജാമ്യം തേടി അദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ ഒരു കേസില്‍ വിജിലന്‍സില്‍ ഹാജരാവാനായിരുന്നു കോടതി ഉത്തരവ്.
സംസ്ഥാന വെയര്‍ ഹൗസില്‍ കോര്‍പറേഷന്‍ ഗോഡൗണില്‍ സിമന്‍റ് സൂക്ഷിച്ച വകയില്‍ 2.3 കോടി രൂപ സ്ഥാപനത്തിന് നഷ്ടമുണ്ടായ കേസിലും വേണുഗോപാല്‍ പ്രതിയാണ്. എന്നാല്‍, ഈ കേസില്‍ ഹൈകോടതി മുന്‍കൂര്‍ ജാമ്യം നേരത്തെ അനുവദിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് വേണുഗോപാല്‍ ചൊവ്വാഴ്ച പാലക്കാട്ടെ വിജിലന്‍സ് ഓഫിസിലത്തെിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരനും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.