?????????? ??????????????? ?????????? ????? ?????????? ??????? ????????????? ????????????? ??????????

കടവല്ലൂരിൽ നവജാത ശിശുവി​െൻറ അഴുകിയ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി

പെരുമ്പിലാവ്: കടവല്ലൂര്‍ വടക്കുറിയില്‍ പൊട്ടക്കിണറ്റിൽ നവജാത ശിശുവി​​െൻറ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പ്രസവിച്ചയുടനെ കിണറ്റിലിട്ടതാകുമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വീട്ടിലെ യുവതിയുടെതാണ് കുട്ടിയെന്നാണ് പൊലീസ് കരുതുന്നത്. 

രക്തസ്രാവം നിലക്കാത്ത അവസ്ഥയിൽ കഴിഞ്ഞ ദിവസം ഈ യുവതി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതർക്കുണ്ടായ സംശയത്തെ തുടർന്ന് ചങ്ങരംകുളം പൊലീസിന് ലഭിച്ച വിവരം കുന്നംകുളം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കുഞ്ഞി​​െൻറ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന്​ അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സി.ഐ കെ.ജി. സുരേഷി​​െൻറ നേതൃത്വത്തിൽ പുറത്തെടുത്ത് ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്​റ്റു​േമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

ആശുപത്രിയിൽ എത്തിയ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ചങ്ങരംകുളത്ത സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണെന്നും വിവാഹമോചിതയാണെന്നും പൊലീസ്​ പറഞ്ഞു. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Tags:    
News Summary - malappuram child death malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.