സലാം ചൊല്ലി കലക്ടറെത്തി; പ്രകൃതി സൗഹൃദ നോമ്പു കാലത്തിന് പ്രതിജ്ഞയെടുത്ത് വിശ്വാസികൾ 

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി മ​സ്ജി​ദു​ൽ ഫ​ത്ഹി​ൽ റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​നാ​യി സം​ഗ​മി​ച്ച​വ​ർ​ക്കി​ട​യി​ലേ​ക്ക് ഒ​ര​തി​ഥി​യെ​ത്തി. നോ​മ്പു​കാ​ലം പ്ലാ​സ്​​റ്റി​ക് ര​ഹി​ത​മാ​ക്ക​ണ​മെ​ന്ന ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​െൻറ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്യാ​നാ​യി​രു​ന്നു ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ വ​ര​വ്. ‘അ​സ്സ​ലാ​മു അ​ലൈ​ക്കും’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​ദ്ദേ​ഹം പ്ര​കൃ​തി സൗ​ഹൃ​ദ നോ​മ്പ് തു​റ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​തു​ട​ങ്ങി. വ്ര​തം മ​ന​സ്സി​നെ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തെ​യും ചു​റ്റു​പാ​ടു​ക​ളെ​യും ശു​ദ്ധീ​ക​രി​ക്കു​ന്ന​താ​വ​ണ​മെ​ന്ന​താ​യി​രു​ന്നു ക​ല​ക്ട​റു​ടെ പ്ര​സം​ഗ​ത്തി​​െൻറ ര​ത്ന​ച്ചു​രു​ക്കം.

നോ​മ്പെ​ടു​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജി​ല്ല​യെ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ റ​മ​ദാ​നി​ലും തു​ട​ർ​ന്നും ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ത​സം​ഘ​ട​ന​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യ​താ​ണെ​ന്നും അ​മി​ത് മീ​ണ പ​റ​ഞ്ഞു. വ​രും ത​ല​മു​റ​ക്ക് എ​ന്ത് ക​ഴി​ക്കാ​നും കു​ടി​ക്കാ​നും ശ്വ​സി​ക്കാ​നും ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ന​മ്മ​ളാ​ണ്.

അ​വ​ർ​ക്ക് ശു​ദ്ധ​ജ​ല​വും ഭ​ക്ഷ​ണ​വും വാ​യു​വും ബാ​ക്കി​വെ​ക്കാ​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം. നാ​ടും വീ​ടും വൃ​ത്തി​യു​ള്ള​താ‍യി സൂ​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മ​ല​പ്പു​റ​ത്തെ ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ഒ​ന്നാ​മ​താ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫി​സ​ർ ഒ. ​ജ്യോ​തി​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൃ​ത്തി​യു​ടെ പ്രാ​ധാ​ന്യം ഉ​ണ​ർ​ത്തു​ന്ന പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ അ​റ​ബി​യി​ൽ ഉ​ദ്ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മ​ത​സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ശു​ചി​ത്വ​മി​ഷ​ൻ സ​ബ്സി​ഡി ന​ൽ​കു​മെ​ന്നും ജ്യോ​തി​ഷ് അ​റി​യി​ച്ചു. ഖ​ത്തീ​ബും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി. അ​മീ​റു​മാ​യ വി.​ടി അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ ആ​മു​ഖ​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​സി. ക​ല​ക്ട​ർ ശ്രീ​നി​വാ​സ്, എ​ൻ.​കെ. സ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - malappuram collector amit meena in mosque in muslims fasting month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.