മലയാളി ജവാൻ എ. പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

തൃശൂർ: കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച തൃ​ശൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി​യും വ്യോ​മ​സേ​ന ജൂനിയർ വാറന്‍റ് ഓഫീസറുമായ എ. പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്ന് റിപ്പോർട്ട്. മൂന്നു ദിവസം വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു.

മൃതദേഹം കൊണ്ടു വരുന്നതിന് ഒരു ദിവസം മുമ്പ് വിവരം അറിയിക്കുമെന്നാണ് പറഞ്ഞത്. വിമാനമാർഗം നെടുമ്പാശേരിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കളുടെ ഡി.എൻ.എ എടുത്തിട്ടില്ലെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ചയാണ് കു​നൂ​രി​ന്​ സ​മീ​പം സൈ​നി​ക ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് രാജ്യത്തിന്‍റെ പ്രഥമ​ സം​യു​ക്ത സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും​ ഉ​ൾ​പ്പെ​ടെ 13 പേർ മ​രി​ച്ചത്. മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്.

80 ശ​ത​മാ​നം പൊ​ള്ള​ലോടെ രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ് ബം​ഗ​ളൂ​രു എ​യ​ർ​ഫോ​ഴ്​​സ് ക​മാ​ൻ​ഡ്​ ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Malayali Jawan A. Pradeep's body will be delayed in repatriation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.