തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ. 700 പമ്പുകളിൽ പരിശോധന നടത്തിയെന്നും അതിൽ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ വാർത്ത ചാനലിലെ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ പമ്പുടമകൾക്ക് നോട്ടീസ് നൽകിയെന്നും തെറ്റുകൾ തിരുത്താത്ത പക്ഷം നിയമനടപടിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുമ്പും കേരളത്തിലെ പെട്രോൾ പമ്പുകളിൽ കൃത്രിമം നടക്കുന്നത് പിടികൂടിയിട്ടുണ്ട്.
അളവിൽ കുറവുള്ള നോസിലുകൾ ഉപയോഗിച്ചാണ് പമ്പുകൾ കൃത്രിമം നടത്തുന്നത്. ദിവസവും രാവിലെ നോസിലുകൾ പരിശോധിച്ച് അളവ് കൃത്യമാക്കണമെന്ന നിർദേശം പല പമ്പുകളും പാലിക്കുന്നില്ലെന്നും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.