തിരുവനന്തപുരം : കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ സ്പെഷ്യൽ ടീം കാര്യക്ഷമമായി അന്വേഷണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. ഊർജിതമായി അന്വേഷിക്കുന്നതിനാണ് കേസ് സംസ്ഥാന ബ്രാഞ്ചിന് കൈമാറിയതെന്നും എം.കെ.മുനീർ, മഞ്ഞലാംകുഴി അലി, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം എന്നിവർക്ക് രേഖാമൂലം മറുപടി നൽകി.
ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി.പി യുടെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ടീം ഇക്കാര്യത്തിൽ കാര്യക്ഷമമായി അന്വേഷണം നടത്തി വരുന്നു. സംഭവത്തിന് സ്വർണ കള്ളക്കടത്തു സംഘങ്ങളുമായി ബന്ധമുള്ളതായി ഇതുവരെയുളള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടില്ല.
മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. കേസിന്റെ അന്വേഷണത്തെ സംബന്ധിച്ച് കാണാതായ വ്യക്തിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പരാതി നൽകിയതിനെ തുടർന്ന് കേസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.