????????? ?????? ?????????????????

മമ്മദിക്കയുടെ ഓട്ടോറിക്ഷ സൂപ്പറാ...

മഞ്ചേരി: ആനക്കയത്തെ പുളിക്കാമത്ത് മമ്മദിക്കയുടെ വീട്ടിലെ ഓട്ടോറിക്ഷ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. മേ ാഹൻലാലിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ 'ഏയ് ഓട്ടോ'യിലെ പഴയകാല ഓട്ടോറിക്ഷകളെ ഓർമപ്പെടുത്തുന്ന ഓട്ടോയാണ് രാജകീ യ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുന്നത്. ആനക്കയത്തെ ആദ്യ ഓട്ടോറിക്ഷയും മമ്മദിക്കാന്‍റെ ഈ 'ആത്മമിത്രം' ത ന്നെ.

1980കളിൽ കോഴിക്കോട് നിന്നാണ് ഓട്ടോറിക്ഷ സ്വന്തമാക്കിയത്. മരിക്കാർ മോട്ടോഴ്സിൽ നിന്ന് 19,500 രൂപയ്ക് കാണ് ഓട്ടോ വാങ്ങുന്നത്. പിന്നീട് 35 വർഷത്തോളം പൊന്നുപോലെ നോക്കി. അന്ന് മിക്ക ഓട്ടോറിക്ഷയും ഇതുപോലെയായിരുന്നു. 100ൽ താഴെ ഓട്ടോറിക്ഷകളാണ് അക്കാലത്ത് മഞ്ചേരിയിൽ സവാരി നടത്താൻ എത്തിയിരുന്നത്. ഒന്നര രൂപയായിരുന്നു അന്ന് മിനിമം ചാർജ്. പെട്രോളിനാകട്ടെ ആറ് രൂപയും. ഇന്ന് പെട്രോളിന് 75 രൂപയായിട്ടും ഓട്ടോ വിൽക്കാൻ മമ്മദിക്ക തയ്യാറായിട്ടില്ല.

അക്കാലത്ത് മമ്മദിക്കായുടെ ഓട്ടോറിക്ഷയില്‍ സവാരി നടത്താത്തവരായി നഗരത്തില്‍ ആരുമുണ്ടായിരുന്നില്ല. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും സാധരണക്കാരന്‍റെ ഏതൊരാവശ്യങ്ങള്‍ക്കും പാഞ്ഞെത്തുന്ന വാഹനമായിരുന്നു മമ്മദിക്കായുടെ ഈ ഓട്ടോ.

പുതിയ േമാഡൽ ഓട്ടോറിക്ഷകൾ നിരത്ത് കീഴടക്കിയതോടെ മമ്മദ്ക്കായുടെ ഓട്ടോറിക്ഷ ട്രാക്കില്‍ നിന്ന് പിന്‍വാങ്ങി. മൂന്ന് വർഷങ്ങൾക്ക് മുമ്പ് വാഹനം പ്രൈവറ്റാക്കി മാറ്റി. സ്വകാര്യ ആവശ്യങ്ങൾക്കായി ഇപ്പോഴും മമ്മദിക്ക ഈവാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. വീട്ടിൽ മറ്റൊരു ആപെ ഓട്ടോറിക്ഷ ഉണ്ടെങ്കിലും പ്രിയപ്പെട്ട വാഹനം ഇത് തന്നെ. പ്രായം 60 കഴിഞ്ഞിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാൻ മമ്മദിക്കാക്ക് അധികം സമയമൊന്നും വേണ്ട. ഒറ്റയടിക്ക് സ്റ്റാർട്ടാക്കും. വാഹനത്തെതേടി പലരുമെത്തി മോഹവില നൽകാമെന്ന് പറഞ്ഞെങ്കിലും തന്‍റെ ആത്മമിത്രത്തെ കൈവിടാൻ ഈ 60കാരൻ ഒരുക്കമല്ല.

Tags:    
News Summary - mammad ikka and his autorikshaw -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.