തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും ഇൻറർനെറ്റിലൂടെ പ്രച രിപ്പിച്ച 21 പേര് അറസ്റ്റിൽ. ‘ഓപറേഷൻ പി ഹണ്ട്’ എന്ന പേരിൽ ഇൻറർപോൾ സഹായത്തോടെ ഹൈ ടെക് സെല്ലും പൊലീസ് സൈബര്‍ സെല്ലും ചേര്‍ന്ന് 12 ജില്ലകളിലെ 45 സ്ഥലങ്ങളിൽ നടത്തിയ പരിശോ ധനയിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച ലാപ്ടോപ്, മൊബൈല്‍ ഫോൺ, ഹാര്‍ഡ് ഡിസ്ക്, യു.എസ്.ബി െഡ ്രെവ് മുതലായവയും പിടിച്ചെടുത്തു. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കളുമുണ്ട്.
േഫസ്ബുക്ക്, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് സൈറ്റുകൾ വഴിയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും വിവരം ഒരു മാസമായി സൈബർ ഡോം നിരീക്ഷിച്ചുവരുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ സജീവമായ 84 അക്കൗണ്ടുകളുടെ വിവരം ശേഖരിച്ച് ജില്ല െപാലീസ് മേധാവിമാരുടെ സഹായത്തോടെയാണ് 21 പേരെ വലയിലാക്കിയത്. ബാക്കി 63 പേർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബർ സെൽ വിഭാഗം അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ അഞ്ചിടത്ത് റെയ്ഡ് നടത്തുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയില്‍ ഏഴ്, എറണാകുളം റൂറലില്‍ അഞ്ച്, തൃശൂര്‍ സിറ്റിയിലും മലപ്പുറത്തും നാലുവീതം, തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടുവീതം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. മലപ്പുറത്ത് നാലും തിരുവനന്തപുരം സിറ്റിയില്‍ മൂന്നും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ആലപ്പുഴ, എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പരിശോധന തുടരുകയാണ്. വാർത്ത പുറത്തുവന്നതോടെ അക്കൗണ്ടുകളിൽ പലതും ഡിലീറ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ ഹൈടെക് സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ പിള്ള, സൈബര്‍ഡോം എസ്.ഐ എസ്.പി. പ്രകാശ്, സൈബര്‍ ഇൻറലിജന്‍സിലെ ഉൾപ്പെടെ വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു.
അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം പിഴയും
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം. ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാല്‍ സൈബര്‍ ഡോമിനെയോ സൈബര്‍സെല്ലിനെയോ ഹൈടെക് സെല്ലിനെയോ അറിയിക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.