ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിലുണ്ടായ വാഹനാപകടം

മകനെ എൻട്രൻസ് കോച്ചിങ് സെൻററിലാക്കി മടങ്ങവേ പിതാവ് കാറപകടത്തിൽ മരിച്ചു

ആലുവ: മകനെ തൃശൂരിലുള്ള എൻട്രൻസ് കോച്ചിങ് സെൻററിലാക്കി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ലോറിയുടെ പിന്നിൽ കാർ ഇടിച്ചു കയറി പിതാവ് മരിച്ചു. തിരുവനന്തപുരം മാറനല്ലൂർ നെല്ലിക്കാട് കുഴുവില വീട്ടിൽ കൃഷ്ണകുമാറാണ് (44) മരിച്ചത്. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി വിനോദും (42), പുറകിലെ സീറ്റിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു.

ദേശീയപാതയിൽ അമ്പാട്ടുകാവിൽ വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കാർ അമ്പുകാട്ടുകാവിൽ യു ടേണിന് സമീപം നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

കൃഷ്ണകുമാർ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടമുണ്ടായ ഉടൻ പരിസരത്തുണ്ടായിരുന്നവർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും കാറിലുള്ളവരെ പുറത്തിറക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയതിനുശേഷമാണ് പുറത്തെടുത്തത്.

മരിച്ച കൃഷ്ണകുമാറിന്റെ മകനെ തൃശൂരിലുള്ള എൻട്രൻസ് കോച്ചിങ് സെൻററിലാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. കൃഷ്ണ കുമാറിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


Tags:    
News Summary - Man dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.