പത്തനംതിട്ട: അന്തരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ. നൂറ്റാണ്ടിലേറെ നീണ്ട ജീവിതംകൊണ്ട് നൂറായിരങ്ങളുടെ മനസ്സിലിടം നേടിയ മെത്രാപ്പോലീത്തക്ക് വിങ്ങുന്ന ഹൃദയത്തോെട നാട് വിടചൊല്ലി.
തിരുവല്ലയിൽ മാർത്തോമസഭാ ആസ്ഥാനത്തെ സെൻറ് തോമസ് പള്ളിയോടുചേർന്നുള്ള സെമിത്തേരിയിൽ അദ്ദേഹത്തിെൻറ കബറടക്ക ശുശ്രൂഷ നടന്നു. പ്രത്യേകം ഒരുക്കിയ കല്ലറയിലായിരുന്നു കബറടക്കം. മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിലാപയാത്ര നടന്നത്. മത, രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
വ്യാഴാഴ്ച നാലാംവട്ട ശുശ്രൂഷക്കുശേഷമാണ് കബറടക്കം നടന്നത്. സഭയിലെ എപ്പിസ്കോപ്പമാരും സഹോദരസഭയിലെ വൈദികരും അടക്കമുള്ളവർ സംസ്കാരശുശ്രൂഷക്ക് കാർമികത്വം വഹിച്ചു. എട്ട് വൈദികർ ചേർന്നാണ് അദ്ദേഹത്തിെൻറ ഭൗതികശരീരം കല്ലറയിലേക്ക് ആനയിച്ചത്. സംസ്ഥാന സർക്കാറിെൻറ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
പൊതുദർശനത്തിന് െവച്ച അലക്സാണ്ടർ മാർത്തോമ ഹാളിൽ പൊലീസ് അന്തിമ അഭിവാദ്യം അർപ്പിച്ചു. അദ്ദേഹം കുർബാന അർപ്പിച്ചിരുന്ന മദ്ബഹയോട് വിടചൊല്ലുന്ന ചടങ്ങ് അതിവികാരഭരിതമായിരുന്നു.
ചടങ്ങുകൾക്ക് സാക്ഷികളായ പലരും വിങ്ങിക്കരയുന്നത് കാണാമായിരുന്നു. കോവിഡ് പ്രോട്ടോേകാൾ പാലിച്ചതിനാൽ അനേകർക്ക് അദ്ദേഹെത്ത അവസാനമായി ഒരുനോക്ക് കാണാൻ സാധിച്ചില്ല.
നാലാംഘട്ട ശുശ്രൂഷകൾക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. വൈദികരും സഭാ പ്രതിനിധികളും മെത്രാപ്പോലീത്തയുടെ മൂന്നുബന്ധുക്കളും അടക്കം 50 പേർ മാത്രമാണ് വിലാപയാത്രയിൽ പങ്കെടുത്തത്. നിരവധി പേരാണ് 15 മിനിറ്റ് മാത്രം നീണ്ട വിലാപയാത്ര കാണാൻ കാത്തുനിന്നത്.
ഭൗതികശരീരം കസേരയിൽ ഇരുത്തി ചുമലിലേറ്റിയാണ് വിലാപയാത്ര നടത്തിയത്.
തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച, പ്രചോദിപ്പിച്ച, നല്ല വഴികാട്ടിത്തന്ന, ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച മഹാമനുഷ്യന് അർഹമായ പ്രൗഢ അന്ത്യയാത്രയയപ്പാണ് നടന്നത്. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, തോമസ് മാര്‍ തിേമാത്തിയോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവര്‍ നേതൃത്വം നല്കി.
അന്തരിച്ച മാര്‍ത്തോമ സഭ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് െവച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ സ്മാരക ഹാളില്‍ എത്തിയാണ് ഇരുവരും അന്തിമോപചാരം അര്‍പ്പിച്ചത്.
നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് അനുശോചന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ആെരയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് ഗവർണർ പറഞ്ഞു.
വലിയ അപൂര്‍വതകള്‍ നിറഞ്ഞ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍, അശരണര്‍ എന്നിവരെക്കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്തകള്‍. ലൈഫ് മിഷന് പദ്ധതി ആവിഷ്കരിച്ചപ്പോള്‍ അദ്ദേഹം മാതൃകപരമായ നടപടികള്‍ സ്വീകരിച്ചു. സ്വതസിദ്ധമായ നര്‍മത്തിനൊപ്പം, സമൂഹത്തിനാകെ സന്ദേശം പകരുന്ന ഒട്ടേറെ കാര്യങ്ങളാണ് ജീവിതത്തിലുടനീളം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാറിെൻറ അഞ്ചുവര്‍ഷ കാലത്ത് വലിയ പിന്തുണയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, എം.എൽ.എമാരായ അഡ്വ.മാത്യു ടി. തോമസ്, വീണാ ജോര്‍ജ്, സജി ചെറിയാന്, നിയുക്ത എം.എൽ.എമാരായ കെ.എന്‍. ബാലഗോപാല്‍, വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്, മുന്‍ എം.എല്‍.എ രാജു എബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.