‘തെരഞ്ഞെടുപ്പ്​ ഭരണഘടന മൂല്യങ്ങളെ ചേർത്തുപിടിക്കാനുള്ള അവസരം’

പ​ത്ത​നം​തി​ട്ട: ജ​നാ​ധി​പ​ത്യം, മ​​​തേ​ത​ര​ത്വം സോ​ഷ്യ​ലി​സം തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണ​ണ​മെ​ന്ന്​ മാ​ർ​ത്തോ​മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത. പ​മ്പാ മ​ണ​പ്പു​റ​ത്ത്​ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ​ 129ാമ​ത് മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച്​ ആ​ശ​ങ്ക​യു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ മെ​ത്രാ​​പ്പോ​ലീ​ത്ത, നി​ൽ​ക്ക​ണ​മോ ​അ​തോ പോ​ക​ണ​മോ എ​ന്ന്​ ജ​നാ​ധി​പ​ത്യം ലോ​ക​ത്തോ​ട്​ ചോ​ദി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ര​ഹാം സ്​​റ്റെ​യി​ൻ​സും കു​ടും​ബ​വും കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ ആ ​ഓ​ർ​മ ​വേ​ദ​ന​യാ​യി നി​ൽ​ക്കു​ന്നു. ഗ​സ്സ ഉ​ൾ​പ്പെ​ടെ ലോ​ക​ത്ത്​ 21 സ്ഥ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ യു​ദ്ധം ന​ട​ക്കു​ന്നു​ണ്ട്. ഗ​സ്സ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ ​​ആ​​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും കു​ഞ്ഞു​ങ്ങ​ൾ പോ​ലും കൂ​ട്ട​ക്കു​രു​തി​ക്ക്​ ഇ​ര​യാ​കു​ന്ന​തും ദുഃ​ഖ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. യു​വാ​ക്ക​ൾ​ക്ക്​ സ​ഹി​ഷ്ണു​ത ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​ർ നി​രാ​ശ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ടു​വി​ടു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യും വ്യ​ക്​​തി​ക​ൾ​ക്ക്​ അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യും ചെ​​യ്യേ​ണ്ട​ത്​ ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ചി​ല​പ്പോ​ഴെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ജെ.​ബി. കോ​ശി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണമെന്നും മെ​ത്രാ​പ്പോ​ലീ​ത്ത പറഞ്ഞു.

സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്റ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, രാ​മ​ച​​​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം.​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ്​ നാ​രാ​യ​ണ​ൻ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ പി.​സി. ജോ​ർ​ജ്, ജോ​സ​ഫ്​ എം. ​പു​തു​ശ്ശേ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ൺ​വെ​ൻ​ഷ​ൻ 18ന്​ ​സ​മാ​പി​ക്കും.

Tags:    
News Summary - Maramon Convention Begins in Pampa Manappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.