പത്തനംതിട്ട: 129ാമത് മാരാമൺ കൺവെൻഷൻ ഞായറാഴ്ച മുതൽ 18 വരെ മാരാമൺ മണപ്പുറത്ത് തയാറാക്കിയ പന്തലിൽ നടക്കും. ഞായറാഴ്ച ഉച്ചക്ക് 2.30 ന് മാർത്തോമ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.30 ന്ബൈബിൾ ക്ലാസുകൾ. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് ഉച്ചക്ക് 12 ന് അവസാനിക്കും. 14 ന് രാവിലെ 9.30 ന് എക്യൂമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭാ മേലധ്യക്ഷർ പങ്കെടുക്കും. ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ സന്ദേശം നൽകും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന യോഗത്തിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ മുഖ്യ സന്ദേശം നൽകും.
എല്ലാ ദിവസവും സായാഹ്നയോഗങ്ങൾ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് നാലിന് യുവവേദി യോഗങ്ങൾ പന്തലിൽ നടക്കും. 18 ന് ഉച്ചക്ക് 2.30 ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സന്ദേശത്തോടുകൂടി കൺവെൻഷൻ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.