മുക്കം: മർകസ് വാർഷിക പരിപാടിയിൽ പെങ്കടുത്ത് മടങ്ങവെ നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി മുബഷിർ സഖാഫിയാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശി സുഹൈലിനാണ് പരിക്കേറ്റത്. ലോറിയും ബൈക്കും തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ മുക്കം ആദംപടിയിലാണ് അപകടം.
കാരന്തൂർ മർകസ് റൂബി ജൂബിലി ആഘോഷത്തിെൻറ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ച് മുബഷിറും സുഹൃത്ത് സുഹൈലും ബൈക്കിൽ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ലോറിക്കിടയിൽ പെടുകയായിരുന്നു. 300 മീറ്ററോളം ബൈക്കിനെ വലിച്ചുകൊണ്ടുപോയ നിലയിലാണ്. ഇതിനിടയിൽ ബൈക്കിലെ പെട്രോൾ ടാങ്ക് ചോർന്ന് ലോറിക്കും ബൈക്കിനും തീപിടിച്ചു. മലപ്പുറം ഭാഗത്തുനിന്ന് ടി.എം.ടി കമ്പിയുമായി വരുകയായിരുന്ന ലോറിയുടെ പിൻഭാഗവും ബൈക്കും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ മുക്കം അഗ്നിശമന സേനയും പൊലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. മുക്കം-അരീക്കോട് സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.എസ്.എഫ് മലപ്പുറം ഡിവിഷൻ സെക്രേട്ടറിയേറ്റ് അംഗവും കടന്നമണ്ണ മഅ്ദിൻ ദഅ്വ കോളജിലെ അധ്യാപകനുമാണ് മരിച്ച മുബഷിർ സഖാഫി. പിതാവ്: കേരള മുസ്ലിം ജമാഅത്ത് മക്കരപ്പറമ്പ് സർക്കിൾ ജനറൽ സെക്രട്ടറി ഹസൻ ഹാജി. മാതാവ്: ഹാജറ. ഭാര്യ: റംഷീദ. മകൻ: ജുബൈർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.