മസാല ബോണ്ട് നിയമസഭയിൽ ചർച്ച ചെയ്യും; ദുരൂഹതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മസാല ബോണ്ട് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്ക വെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം സഭയെ അറി‍യിച്ചത്.

മസാല ബോണ്ട് സർക്കാറിന് കടുത്ത സാമ്പത്തിക ബാധ്യതയു ണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ. ശബരീനാഥ് ആരോപിച്ചു. ബോണ്ട് സംബന്ധിച്ച് ദുരൂഹതയും അവ്യക്തതയും ഉണ്ട്. എസ്.എൻ.സി ലാവലിനുമായ ബന്ധമുള്ള പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സി.ഡി.പി.ക്യുവുമായി നടത്തിയ വഴിവിട്ട ഇടപാടാണിത്. അവിഹിത ലാഭം ഉണ്ടാക്കാനായി ഏർപ്പെട്ട ഇടപാടാണെന്നും ശബരീനാഥ് ആരോപിച്ചു.

വായ്പക്ക് ഇടാക്കുന്ന 9.723 ശതമാനം പലിശ എന്നത് കൂടിയ നിരക്കാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. 2150 കോടി രൂപ ഏഴ് വർഷം കൊണ്ട് അടച്ച് തീരുമ്പോൾ ആയിരത്തോളം കോടി രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകൾ സാധാരണ ചെറിയ പലിശ നിരക്കാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.

സം​സ്ഥാ​ന​ത്തെ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണ് കി​ഫ്ബി (കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍വെസ്റ്റ്മെന്‍റ്​​ ഫ​ണ്ട് ബോ​ര്‍ഡ്) മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍ ക​റ​ന്‍സി​യി​ല്‍ വി​ദേ​ശ ​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​ന്ന ബോ​ണ്ടി​നാ​ണ് മ​സാ​ല ബോ​ണ്ട് എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ന്‍ രൂ​പ​യും വി​ദേ​ശ ക​റ​ന്‍സി​യും ത​മ്മി​ലെ വി​നി​മ​യ​മൂ​ല്യം മാ​റു​ന്ന​ത് ബോ​ണ്ട് ഇ​റ​ക്കു​ന്ന ക​മ്പ​നി​യെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തെ ബാ​ധി​ക്കി​ല്ല എ​ന്ന​താ​ണ് നേ​ട്ടം.

ബോ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ക്കാ​ണ് ഇ​തി‍​​​​െൻറ റി​സ്ക്. റി​സ​ര്‍വ് ബാ​ങ്കിന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ആ​ദ്യ​ഘ​ട്ടം 3,500 കോ​ടി രൂ​പ വി​ദേ​ശ​ വി​പ​ണി​യി​ല്‍ നി​ന്ന് സ​മാ​ഹ​രി​ക്കാ​നാ​ണ് കി​ഫ്ബി തീ​രു​മാ​നി​ച്ച​ത്. ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ കി​ഫ്ബി ബോ​ണ്ട് ലി​സ്​​റ്റ്​ ചെ​യ്തിട്ടുണ്ട്. സിം​ഗ​പ്പൂ​ര്‍ സ്​​റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലും ബോ​ണ്ട് ലി​സ്​​റ്റ്​ ചെ​യ്യു​ന്നു​ണ്ട്.

കിഫ്​ബി മസാല ബോണ്ട്​ ആകെ ദുരൂഹമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ട് വിറ്റ ശേഷമാണ്​ ലണ്ടൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ ലിസ്​റ്റ്​ ചെയ്​തതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ മാർച്ച്​ 29ന്​ തന്നെ കനഡയിൽ വെച്ച്​ ബോണ്ട്​ സി.ഡി.പി.ക്യു കമ്പനിക്ക്​ പ്രൈവറ്റായി ഇഷ്യൂവായി നൽകിയിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്​റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയ അദ്ദേഹം മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണെന്ന്​ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ആരോപിച്ചു.

ജനങ്ങളെ വൻ കടക്കെണിയിൽ തള്ളുന്ന ഇടപാടിനെക്കുറിച്ച്​ അറിയാൻ ജനങ്ങൾക്കും പ്രതിപക്ഷത്തിനും അവകാശമുണ്ട്​. മന്ത്രിസഭയും ഇടതു മുന്നണിയും ഇത്​ ചർച്ച ചെയ്​തിട്ടില്ല. ബജറ്റിന്​ പുറത്തുള്ളതാണെങ്കിലും കിഫ്​ബി വിഷയം നിയമസഭ അറിയണം. എസ്.എൻ.സി ലാവലിൻ കമ്പനിയിൽ 20 ശതമാനം ഷെയർ സി.ഡി.പി.ക്യുവിന്​ ഉണ്ട്. ലാവലിൻെറ പ്രതിരൂപമാണ് സി.ഡി.പി.ക്യു. ലാവലിൻ കമ്പനിയെ സഹായിക്കാൻ എന്ത് ബാധ്യതയാണുള്ളത്​. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ടുനിന്നത്​.

ധനമന്ത്രി നാല്​ കള്ളം പറഞ്ഞു. ചെറിയ പലിശയാണെന്നാണ്​ പറഞ്ഞത്​. കൊള്ളപ്പലിശയാണ് നിശ്ചയിച്ചത്​. 1045 കോടി അധിക ബാധ്യത ഇതുമൂലം വരും. സി.ഡി.പി.ക്യു കമ്പനി പ്രതിനിധികൾ കേരളത്തിൽ ആരൊക്കെയായി ചർച്ച നടത്തിയെന്ന്​ വ്യക്തമാക്കണം. കിഫ്​ബി ചെയർമാൻ എന്ന നിലയിലാണ്​ മുഖ്യമന്ത്രി ലണ്ടൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ മണിയടിച്ചത്​. എല്ലാ കമ്പനികൾക്കും മണിയടിക്കാനാകും.

തനിക്ക് കയറിൽ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തികശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. പ്രതിപക്ഷനേതാവിനെ വിഡ്​ഢിയെന്നും മണ്ടനെന്നുമാണ് ധനമന്ത്രി വിളിച്ചത്. ഇത് നിലവാരമില്ലാത്ത നടപടിയാണ്​. സംസ്ഥാനത്തെ പണയപ്പെടുത്തിയ ധനമന്ത്രിയാകും ഐസക്.​ കേരളത്തെ പണയപ്പെടുത്തിയല്ല വികസനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Masala Bond Discuss Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.