മാത്യു കുഴൽനാടൻ, മാധ്യമം പ്രസിദ്ധീകരിച്ച കാർട്ടൂൺ    

'കുഴൽനാടാ.. എവിടുന്ന് കിട്ടിയടോ ഈ പേര്.. ?'

ത​െൻറ പേരിന്​ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ. പലരും തന്നോട്​ ചോദിച്ചിട്ടുള്ള ചോദ്യമാണ്​ കുഴൽനാടൻ എന്ന പേര്​ എവിടെനിന്ന്​ കിട്ടി എന്നത്​. സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ അപ്പച്ചൻ നൽകിയ പേരാണിത്. 'കുഴൽനാട്ട്' എന്നാണ് വീട്ടുപേര്.

കുറച്ച് പഴഞ്ചനാണെങ്കിലും ജീവിതകാലം ഇത് ഇവ​െൻറ കൂടെ ഇരിക്കട്ടെ എന്നു കരുതികാണും. പക്ഷെ അപ്പോഴൊന്നും ഇങ്ങനെ ഒരു പണി മകന് കിട്ടും എന്ന് അപ്പച്ചൻ സ്വപ്നത്തിൽപ്പോലും ഓർത്തിട്ടുണ്ടാകില്ലെന്നും മാത്യു കുഴൽനാടൻ ഫേസ്​ബുക്കിൽ കുറിച്ചു.

കോൺഗ്രസ്​ ആരംഭിച്ച സാമൂഹിക മാധ്യമ കാമ്പയിനുമായി ബന്ധപ്പെട്ട്​ 'മാധ്യമം' പ്രസിദ്ധീകരിച്ച രാമേട്ടൻ കാർട്ടൂൺ പ്രതിപാദിച്ചാണ്​ അദ്ദേഹത്തി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ''ഈ യു ടൂബി​െൻറ മലയാളം ആയിരിക്കും ഈ കുഴൽനാടൻ. അല്ലെ?'' എന്ന അടിക്കുറിപ്പോടെയാണ്​ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുള്ളത്​.

A2Z കാമ്പയിനുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് തന്നെയാണ്​. കാർട്ടൂണിസ്​റ്റ്​ വേണുവിനും മാധ്യമം ദിനപത്രത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട്​ തുടങ്ങുന്ന നവലോക കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോമി​െൻറ പ്രധാന ചുമതല മാത്യു കുഴൽനാടനാണ്​. എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് കാമ്പയിൻ കൊണ്ട്​ ലക്ഷ്യമിടുന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:

"കുഴൽനാടാ.. തനിക്ക് എവിടുന്ന് കിട്ടിയടോ ഈ പേര്.. ?
പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്. രാഷ്ട്രീയക്കാരനായി അറിയപ്പെടാൻ തുടങ്ങിയതിനുശേഷം എല്ലാവരും കരുതുന്നത് പൊതുവെ കാണുന്നത് പോലെ സ്ഥലപ്പേരോ വീട്ടു പേരോ ചേർത്തു പേര് പരിഷ്കരിച്ചതാണ് എന്നാണ്.
എന്നാൽ ഈ ചോദ്യം ഞാൻ LKG മുതൽ കേൾക്കുന്നതാണ്..
എന്നെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ എ​െൻറ അപ്പച്ചൻ എനിക്ക് ഇട്ട പേരാണ് ഇത്. 'കുഴൽനാട്ട് ' എന്നാണ് വീട്ടുപേര്. കുറച്ച് പഴഞ്ചനാണെങ്കിലും ജീവിതകാലം ഇത് ഇവ​െൻറ കൂടെ ഇരിക്കട്ടെ എന്നു കരുതി കാണും.
പക്ഷെ അപ്പോളൊന്നും ഇങ്ങനെ ഒരു പണി മകന് കിട്ടും എന്ന് അപ്പച്ചൻ സ്വപ്നത്തിൽപ്പോലും ഓർത്തിട്ടുണ്ടാകില്ല.. 😁😁
A2Z ക്യാമ്പയിനുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് തന്നെ.. 😃😃
കാർട്ടൂണിസ്റ്റ് വേണുവിനും മാധ്യമം ദിനപ്പത്രത്തിനും നന്ദി

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.