തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളജിന് അഫിലിയേഷൻ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ സാേങ്കതിക സർവകലാശാലയിൽ വിജിലൻസ് പരിശോധന. കോട്ടയത്തുനിന്നുള്ള വിജിലൻസ് സംഘമാണ് സർവകലാശാലയിൽ എത്തിയത്. വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി.െഎസക്, രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാർ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തു.
നേരേത്ത വിദ്യാർഥി പീഡന പരാതികളെ തുടർന്ന് സാേങ്കതിക സർവകലാശാലയിൽനിന്നുള്ള സംഘം ടോംസ് കോളജ് സന്ദർശിക്കുകയും സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. താൻ അറിയാതെയാണ് കോളജിന് അഫിലിയേഷൻ നൽകി ഉത്തരവിറക്കിയതെന്ന് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ റിേപ്പാർട്ടിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. സർവകലാശാല നിശ്ചയിച്ച പരിശോധന കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് കൗൺസിൽ ആണ് കോളജിന് അഫിലിയേഷൻ നൽകിയതെന്ന് വൈസ് ചാൻസലർ അന്വേഷണ സംഘത്തിന് മൊഴിനൽകി.
രജിസ്ട്രാറുടെ അറിവോടെയാണ് ഉത്തരവിറങ്ങിയതെന്നും വി.സി അറിയിച്ചു. ഇ-ഗവേണൻസ് നടപ്പാക്കിയ സർവകലാശാലയിൽ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനം മറ്റ് ഉത്തരവുകൾ ഇറങ്ങുന്ന രീതിയിൽതന്നെയാണ് പുറത്തിറക്കിയതെന്നും വി.സി സംഘത്തെ അറിയിച്ചു. എന്നാൽ, തെൻറ അറിവില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന പരാതി രജിസ്ട്രാർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.