തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽനിന്ന് ഓണക്കാലത്ത് വിതരണം ചെയ ്യാൻ സൂക്ഷിച്ചിരുന്ന കോടികളുടെ സബ്സിഡി ഭക്ഷ്യസാധനങ്ങൾ ഉദ്യോഗസ്ഥർ കരിഞ്ചന്തയി ലേക്ക് കടത്തി.
പ്രാഥമിക അന്വേഷണത്തിൽ തിരിമറി കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച അന ്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സപ്ലൈകോ വിജിലൻസിനാണ് അന്വേഷണ ചുമതല. ഭക്ഷ്യപൊ തുവിതരണവകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് സംസ്ഥാനത്തെ 86,14,380 റേഷൻകാർഡുടമകളുടെ കാർഡ് നമ്പർ ശേഖരിച്ചാണ് മാവേലി സ്റ്റോർ മാനേജർമാരുടെ അറിവോടെ തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സപ്ലൈകോയുടെ ഓണം ഫെയറുകളിൽ എത്തുന്ന കാർഡുടമകൾ എല്ലാവരും സബ്സിഡി സാധനങ്ങൾ കൈപ്പറ്റാറില്ല. ഇത്തരം കാർഡുടമകളുടെ കാർഡ് വിവരങ്ങൾ ഭക്ഷ്യപൊതുവിതരണവകുപ്പിെൻറ സൈറ്റ് മുഖേന ശേഖരിക്കുകയും മാവേലി സ്റ്റോറിെൻറ പ്രവർത്തനം കഴിഞ്ഞശേഷം പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, പച്ചരി, മട്ടയരി അടക്കമുള്ളവ ഉദ്യോഗസ്ഥർ സബ്സിഡി ബില്ലിങ് നടത്തി പുറത്തേക്ക് കടത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 30വരെ സംസ്ഥാനത്തെ 14 ജില്ലകളിലുമായി ആയിരത്തിലേറെ അനധികൃത ബില്ലിങ്ങാണ് മാനേജർമാരുടെ അറിവോടുകൂടി നടന്നിരിക്കുന്നത്.
കൂടാതെ കോഴിക്കോട്ടെ കാർഡുടമയുടെ നമ്പർ ഉപയോഗിച്ച് കോട്ടയത്ത് സബ്സിഡി ബില്ലിങ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ആദിവാസിവിഭാഗങ്ങളിലെ നല്ലൊരു ശതമാനം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ വിജിലൻസ് വിഭാഗം ശേഖരിച്ച് വരുകയാണ്. പഞ്ചസാരയും വെളിച്ചെണ്ണയുമാണ് അനധികൃതമായി കടത്തിയിരിക്കുന്നത്. പൊതുവിപണിയിൽ 41-43 രൂപവിലയുള്ള ഒരുകിലോ പഞ്ചസാര സബ്സിഡി നിരക്കിൽ 22 രൂപക്കാണ് ഓണംപ്രമാണിച്ച് സപ്ലൈകോ എല്ലാ കാർഡുടമകൾക്കും നൽകുന്നത്. സബ്സിഡി ഇല്ലാതെ 38 രൂപക്കും നൽകും.
110 രൂപയുള്ള ഒരുകിലോ ചെറുപയറിന് 69 രൂപയാണ് സപ്ലൈകോയിൽ. 37 രൂപയുള്ള ജയ അരി 25 രൂപക്കാണ് സർക്കാർ നൽകുന്നത്.
കൂടാതെ ഓരോ കാർഡുടമക്കും അവർ ആവശ്യപ്പെടുന്ന അരി 10 കിലോ വീതം നൽകുന്നുണ്ട്. ഇത്തരം ഇടപെടൽമൂലം ഒരുപരിധിവരെ ഈ ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ഇത്തരമൊരു തട്ടിപ്പ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.