മേയർ ആര്യ രാജേന്ദ്രൻ മൂത്ത സഖാക്കളുടെ റബർ സ്റ്റാമ്പ് -ഫാത്തിമ തഹിലിയ

തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കുന്നതിനായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയ മേയർ ആര്യ രാജേന്ദ്രനെതിരെ എം.എസ്.എഫ് മുൻ ദേശീയ ഭാരവാഹി ഫാത്തിമ തഹിലിയ രംഗത്ത്. മേയർ ആര്യ മൂത്ത സഖാക്കളുടെ റബർ സ്റ്റാമ്പ് ആണെന്ന് തഹിലിയ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

പോസ്റ്റിന്റെ പൂർണരൂപം:

അഭ്യസ്തവിദ്യരായ മെഡിക്കൽ പ്രൊഫഷണലുകൾ ജോലി അന്വേഷിച്ചു പി.എസ്.സി എഴുതി കാത്ത് കിടക്കുമ്പോഴാണ് മേയർ ആര്യ രാജേന്ദ്രൻ സർക്കാർ ജോലി വിൽപനക്ക് വെച്ചിരിക്കുന്നത്. കേരളത്തിലെ യുവാക്കളെ വെടിവെച്ചു കൊല്ലുന്നത് ആയിരുന്നു ഇതിലും ഭേദം. അത്രക്ക് ക്രൂരതയാണ് ആര്യ രാജേന്ദ്രൻ യുവ സമൂഹത്തോട് ചെയ്യുന്നത്.

സർക്കാർ ലെറ്റർപാഡിൽ ഇങ്ങനെ ഒരു കത്ത് എഴുതി എങ്കിൽ കേരളത്തിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. മൂത്ത സഖാക്കളുടെ നിർദേശ പ്രകാരം മാത്രം പ്രവർത്തിക്കുന്ന ഒരു റബ്ബർ സ്റ്റാമ്പ് ആയി മാറി മേയർ ആര്യ രാജേന്ദ്രൻ. അഴിമതി അവകാശമായി കാണുന്നവർക്ക് എതിരെ സന്ധിയില്ലാ സമരം തന്നെ വേണം.

Tags:    
News Summary - Mayor Arya Rajendran rubber stamp of elder comrades -Fatima Tahilia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.