തിരുവനന്തപുരം: പാലക്കാട് കരുണ മെഡിക്കൽ കോളജിലെ ഇൗ വർഷത്തെ എം.ബി.ബി.എസ് ഫീസ് 4.68 ലക്ഷം രൂപയായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു. കോളജിെൻറ വരവ് ചെലവ് കണക്കുകളുടെ രേഖകൾ പരിശോധിച്ചാണ് കമ്മിറ്റി അന്തിമ ഫീസ് ഘടന നിശ്ചയിച്ചത്. കഴിഞ്ഞവർഷത്തെ ഫീസായി 4.05 ലക്ഷം രൂപയും നിശ്ചയിച്ചുനൽകിയിട്ടുണ്ട്. ഇതിൽ പത്ത് ശതമാനം വർധന വരുത്തിയാണ് ഇൗ വർഷത്തെ ഫീസ് നിശ്ചയിച്ചത്.
താൽക്കാലിക ഫീസായി നേരത്തെ സുപ്രീംകോടതി 11 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപ ഡി.ഡിയായും ആറ് ലക്ഷം രൂപക്ക് ബാങ്ക് ഗാരൻറിയുമാണ് വിദ്യാർഥികൾ നൽകിയത്. കോളജിെൻറ രേഖകൾ വിളിച്ചുവരുത്തി വാദം കേട്ട ശേഷമാണ് ഫീസ് നിശ്ചയിച്ചത്.
നേരത്തെ കോഴിക്കോട് കെ.എം.സി.ടി, ക്രിസ്ത്യൻ മെഡിക്കൽ കോളജുകളായ തൃശൂർ അമല, ജൂബിലി മിഷൻ, കോലഞ്ചേരി, പുഷ്പഗിരി കോളജുകളുടെ അന്തിമ ഫീസ് ഘടന രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചുനൽകിയിരുന്നു. ഫീസ് ഘടന സ്വീകാര്യമല്ലെന്ന് പറഞ്ഞ കെ.എം.സി.ടി കോളജ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകളും ഫീസ് ഘടനയിൽ അതൃപ്തി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.