മുഴുവന്‍ കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം വേണം –ഗവര്‍ണര്‍

കൊച്ചി: മുഴുവന്‍ കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇപ്പോള്‍ കേരളത്തിലെ കോടതികളില്‍ എന്ത് നടക്കുന്നുവെന്ന് പൊതുജനം അറിയാത്ത അവസ്ഥയുണ്ട്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം ഒത്തുതീരണം. ഈ പ്രശ്നത്തില്‍ ഇടപെടാന്‍ ഇനിയും താന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ളബ് ശിലാസ്ഥാപനത്തിന്‍െറ സുവര്‍ണ ജൂബിലി ഉദ്ഘാടനവും പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് പുരസ്കാരദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ജനാധിപത്യ പ്രക്രിയയിലെ നിര്‍ണായക ഘടങ്ങളാണ്. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ അതില്‍ ഇടപെടാനും പ്രശ്നം പരിഹരിക്കാനും വ്യക്തിപരമായി ശ്രമിച്ചിരുന്നു. അന്ന് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ ചുമതല വഹിച്ചിരുന്ന തോട്ടത്തില്‍ രാധാകൃഷ്ണനെയും മറ്റ് മുതിര്‍ന്ന ജഡ്ജിമാരെയും ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ തന്‍െറ ഇടപെടല്‍ ആവശ്യമെങ്കില്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തത്തൊമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴും പ്രശ്നപരിഹാരം സാധ്യമാണ്.  

വിധിന്യായങ്ങള്‍ കേട്ട് റിപ്പോര്‍ട്ട് ചെയ്യുകയും അത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്‍െറ ഭാഗമാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും ഉത്തരവാദിത്തബോധം കാണിക്കണം.  ജഡ്ജിമാരുടെ ചേംബറിലും സെക്രട്ടറിയുടെ മുറിയിലും കയറി വാര്‍ത്ത ശേഖരിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 

പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് പുരസ്കാരം മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി പോരാടിയ ശൗര്യചക്ര പി.വി. മനീഷിന് ഗവര്‍ണര്‍ സമ്മാനിച്ചു. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം അടിയന്തരമായി പുന$സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈബി ഈഡന്‍ എം.എല്‍.എ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - media freedom justice p sadasivam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.