മീഡിയ വണ്‍ വിധി: ബി.ജെ.പി സര്‍ക്കാറിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി -മൂവാറ്റുപുഴ അഷ്റഫ് മൗലവി

തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്റെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ബി.ജെ.പി സര്‍ക്കാറിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ രാജ്യസുരക്ഷയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന കോടതി നിരീക്ഷണം ഫാഷിസ്റ്റ് സര്‍ക്കാറിനുള്ള താക്കീതാണ്.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ തുറന്നുകാണിക്കാനും വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട് എന്ന വസ്തുതയെ കോടതി അടിവരയിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Media One: Verdict against BJP Govt's Dictatorship -Muvattupuzha Ashraf Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.