തിരുവനന്തപുരം: മെഹ്ഫിൽ എന്ന തൂലികാനാമത്തിൽ സോഷ്യൽ മീഡിയകളിൽ സജീവമായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മെഹബൂബ് ഖാൻ പൂവാറിെൻറ 'മെഹ്ഫിൽ പ്രണയത്തിെൻറ രണ്ടാം പുസ്തകം' എന്ന കവിതാ സമാഹാരത്തിെൻറ കവർ ചിത്രം ഓൺലൈനിലൂടെ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുൾപ്പടെ നാനാതുറകളിലുള്ള ആളുകളെ ഉൾപ്പെടുത്തി 1001 ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു പ്രകാശനം.
പുസ്തകങ്ങളുടെയും കവർചിത്രങ്ങളുടെയും പ്രകാശനം ഓൺലൈനിൽ നടക്കാറുണ്ടെങ്കിലും ഇത്രയധികം ആളുകൾ ഒരേദിവസം ഒരേസമയം അവരവരുടെ പേജുകളിൽ പോസ്റ്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. പതിവിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിലൂടെയുള്ള കവർ ചിത്രത്തിെൻറ പ്രകാശനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 2019 ൽ മെഹബൂബ് ഖാൻ പൂവാർ എഴുതി ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണയത്തിെൻറ വേദപുസ്തകം' എന്ന കവിതാസമാഹാരം രണ്ട് പതിപ്പുകൾ പുറത്തിറങ്ങി. അടുത്തമാസം പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകത്തിെൻറ പ്രസാധകർ ലോഗോസ് ബുക് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.