ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച ഇ.ശ്രീധരനെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ. പാലങ്ങൾക്ക് വിട, ഇനിമുതൽ കുഴിക്കൽ മാത്രം എന്നാണ് മാധവൻ ട്വിറ്ററിൽ കുറിച്ചത്. 'ഇ.ശ്രീധരൻ പാലങ്ങൾ നിർമിക്കുകയും തുരങ്കങ്ങൾ കുഴിക്കുകയും ചെയ്തു. ഇനിമുതൽ കുഴിക്കൽ മാത്രം, പാലങ്ങൾക്ക് വിട'-മാധവൻ ട്വിറ്ററിൽ കുറിച്ചു.
ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. താൻ നയിക്കുന്ന വിജയയാത്രയിൽ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കുമെന്നും കൂടുതൽപേർ വരുംദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് ഇ. ശ്രീധരൻ പിന്നീട് പറഞ്ഞു. ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തന്നെ ബി.ജെ.പിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.