ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കാൻ സുപ്രീംകോടതി ഉത്തരവ്. പിരിച്ചുവിടൽ നടപടി റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. അധ്യാപകരെ പിരിച്ചുവിട്ട തീയതി മുതല്‍ മുഴുവന്‍ വേതനവും നല്കി തിരിച്ചെടുക്കണമെന്നും ഓരോരുത്തരും ജോലിചെയ്തിരുന്ന അതത് സ്ഥാപനങ്ങളില്‍തന്നെ പുനര്‍നിയമനം നടത്തണമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പിരിച്ചുവിട്ടതിനുശേഷം വിരമിച്ചവര്‍ക്ക് മുഴുവന്‍ പെന്ഷന് ആനുകൂല്യങ്ങളും നല്‍കണം. നാലു മാസത്തിനുള്ളില്‍ പുനര്‍നിയമനം നടത്തി വിവരം കോടതിയെ അറിയിക്കണം. പിരിച്ചുവിട്ടവരില്‍ മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങള്‍ നല്കി പിരിച്ചുവിടാമെന്നും വിധിയിൽ വ്യക്തമാക്കി. സ്വാശ്രയസ്ഥാപനങ്ങളില്‍ സ്ഥിരനിയമനം ലഭിച്ച അധ്യാപകരെ 2017ലാണ് സര്‍വകലാശാല പിരിച്ചുവിട്ടത്.
അതോടൊപ്പം തന്നെ സ്വാശ്രയസ്ഥാപനങ്ങളിലെ കോഴ്സുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ, ഹൈകോടതി ഡിവിഷന് ബെഞ്ച് അധ്യാപകര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാലയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.