അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല -എം.എം. മണി

തൃശൂര്‍: ഏതുറക്കത്തില്‍ വിളിച്ചുചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് താൻ പറയുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കും. ഇടതുമ​ുന്നണിയിൽ ഇത്​ സംബന്ധിച്ച്​ ഉയർന്ന അഭിപ്രായ വ്യത്യാസമാണ്​ തീരുമാനമാകാത്തതിന്​ കാരണം. പ്രകടനപത്രികയിൽ പദ്ധതിയില്ലെന്ന്​ പറഞ്ഞാണ്​ ഒരുവിഭാഗം എതിർക്കുന്നത്​. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.സി.പി.എമ്മിന് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്​. എന്നാല്‍ സമവായമുണ്ടാക്കാതെ പദ്ധതി നടപ്പാക്കാനാകില്ല. അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷൻ ശ്രീശങ്കര ഹാളില്‍ നടത്തിയ വൈദ്യുതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ പദ്ധതി നടപ്പാക്കിയപ്പോഴും വനം നഷ്​ടമായിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ കര്‍ഷകരെയും ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ഈ നഷ്​ടമെല്ലാം  അന്നും സമൂഹത്തിനുവേണ്ടിയാണ് സഹിക്കേണ്ടി വന്നത്. അത്രയൊന്നും നഷ്​ടം ഇവിടെയുണ്ടാകില്ല. 
 കേരളത്തി​​െൻറ  ഭാവിക്ക് പ്രയോജനകരം ജലവൈദ്യുതപദ്ധതികളാണ്​. 163 മെഗാവാട്ട് ​ൈവദ്യുതിയാണ്​ അതിരപ്പിള്ളി  പദ്ധതി നടപ്പാക്കിയാൽ ലഭിക്കുക. വെള്ളച്ചാട്ടം നിലനിര്‍ത്തി തന്നെയാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.  

അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല. ഏറ്റവും കൂടുതൽ ​ൈവദ്യുതി ഉപയോഗിക്കുന്ന പരിസ്ഥിതിവാദികളാണ്​ പദ്ധതിക്ക്​ എതിർനിൽക്കുന്നത്​. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പദ്ധതി തടയരുത്​. എന്ത് തൊട്ടാലും പ്രശ്‌നം ഇവിടെ മാത്രമാണ്. നമ്മള്‍ വലിയ പുള്ളികളാണെന്നാണ് ​െവപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ഇ.ബി.ഡബ്ല്യൂ.എ പ്രസിഡൻറ്​ എളമരം കരീം അധ്യക്ഷത വഹിച്ചു. 
Tags:    
News Summary - Minister MM Mani on Athirappilly Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.