തിരുവനന്തപുരം: കാലിന് ചെറിയ ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ ആശുപത ്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷമാണ് അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
നിലവിൽ ന്യൂറോ സർജറി ഐ.സി.യു.വിലാണ്. എം.ആർ.ഐ. സ്‌കാനിങ്ങിന് വിധേയമാക്കിയ മന്ത്രിക്ക് ന്യൂറോ സംബന്ധമായ ചികിത്സകൾ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.